മാലോം: ഹിൽ ഹൈവേയുടെ ഭാഗമായ മാലോം - ചെറുപുഴ റൂട്ടിൽ ഇന്ന് രാവിലെ കെ.എസ്. ആർ ടി.സി.ബസും ബൈക്കും തമ്മിലുണ്ടായ  ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി കപ്പലുമാക്കൽ ജോഷി (45) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക്  ബസിൻ്റെ അടിയിൽപെട്ട നിലയിലാണ് ഉള്ളത്. 

ഹൈവേ നിർമ്മാണം ഇഴയുന്ന കാറ്റാംകവലയിൽ  ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ 8:15ന് ആളുകളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് 50 മീറ്ററോളം പിന്നോട്ട് പോവുകയും പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന്റെ മേലേക്ക് കയറുകയുമായിരുന്നു. ബസിന്റെ പിന്നിലെ ടയറിന്റെ അടിയിൽപ്പെട്ട ബൈക്ക് യാത്രിക്കാരൻ ദാരുണമായി മരണപ്പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് പറയുന്നത്.