മാലോം: മലയോര ഹൈവേയുടെ നിർമ്മാണം ഇഴയുന്ന മാലോം മേഖലയിൽ അപകടങ്ങൾ തുടർകഥ. ഹിൽ ഹൈവേയുടെ ചെറുപുഴ കോളിച്ചാൽ റീച്ചിൽ  ഇന്ന് രണ്ടാമത്തെ അപകടം 

ഇന്ന് രാവിലെയായിരുന്നു കാറ്റാംകവലയിൽ നിർമ്മാണം നടക്കുന്നിടത്ത് വെച്ച് കെ.എസ്. ആർ ടി.സി. ബസ് നിയത്രണം വിട്ട്  പിന്നോട്ട് പോവുകയും പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രിക്കാരൻ  ബസിന്റെ ടയറിനടിയിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടത്. ഉച്ചയ്ക്കുശേഷമാണ് മാലോം മേഖലയിലെ തന്നെ നിർമ്മാണം നടക്കാത്ത മറ്റൊരിടമായ ചുള്ളി റോഡിൽ കാർ തല കീഴായി മറിഞ്ഞത്.

മറ്റിടങ്ങളിൽ മലയോരത്തു കൂടി പോകുന്ന മലയോര ഹൈവേ ചിറ്റാരിക്കാലിനും, കോളിച്ചാലിനുമിടയിൽ മാലോം പ്രദേശത്ത്  സഹ്യപർവതനിരകളിലെ, സമുദ്രനിരപ്പിൽ നിന്നും ആയിരം അടിയിലും ഉയരത്തിൽ കാറ്റംകവല,മരുതോം പാസ്സ്കളിലൂടെ മലനാട്  താണ്ടിയാണ് കടന്ന് പോകുന്നത്.   മലയോര ഹൈവേ ഉത്തരമലബാറിൽ കടന്നുപോകുന്നതിൽ ഏറ്റവും ദുർഘട പ്രദേശങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെടുന്ന മാലോം മേഖല 

മഴ ശക്തിയായതോടെ മഞ്ഞുമൂടിക്കിടക്കുന്ന കാറ്റാംകവല, മരുതോം ചുരങ്ങളിലൂടെയുള്ള മൺസൂൺ യാത്ര ദിവസവും  ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഈ മേഖലയിലെ വന ഭാഗത്ത് പണി ഇഴയുന്നു എന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ആവശ്യമായ സുരക്ഷാ സൗകര്യങ്ങളും സൈൻ ബോർഡുകളും മറ്റു മുന്നറിയിപ്പുകളും നൽകിയെങ്കിൽ മാത്രമേ ഇനിയും തുടർ അപകടങ്ങൾ  ഹിൽ ഹൈവേയുടെ മാലോം മേഖലയിൽ ഒഴിവാക്കാൻ സാധിക്കു.