ചിറ്റാരിക്കാൽ/മാലോം: മലയോരത്തെ ദുരന്തബാധിത പ്രദേശങ്ങൾ കാസറഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ  സന്ദർശിച്ചു.ചെറുപുഴ മാലോം മലയോര ഹൈവേയിൽ  കാറ്റാംകവല  ബസും ബൈക്കും കൂട്ടി ഇടിച്ച്  ഒരാൾ മരിച്ച അപകടം ഉണ്ടായ സ്ഥലവും, മരിച്ച ഈട്ടിത്തട്ട് സ്വദേശി കപ്പലുമാക്കൽ ജോഷിയുടെ വീടും എംപി സന്ദർശിച്ചു. ഹിൽ ഹൈവേയിൽ  റോഡിന്റെ പാർശ്വഭിത്തി തകർന്ന ചട്ടമല ജംഗ്ഷനിലും എംപി എത്തി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ത​യ്യേ​നി വായിക്കാ​ന​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേശം  എം​പി സ​ന്ദ​ര്‍​ശി​ച്ചു.  വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.