റാണിപുരം: കഴിഞ്ഞ നാലു ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയതിനെ തുടർന്ന് നിർത്തിവച്ച റാണിപുരം മല മുകളിലേക്കുള്ള ട്രക്കിംഗ് ജൂലെെ 23 ഇന്നു മുതൽ വീണ്ടും ആരംഭിച്ചു.

കോടമഞ്ഞുളളതിനാൽ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. മഴക്കാല സീസണിൽ സഞ്ചാരികളാൽ സമ്പന്നമാണ് റാണിപുരം പുൽമേടുകൾ. വെള്ളരിക്കുണ്ട് താലൂക്കിന്റെ കിഴക്കൻ മേഖലയിലെ പാണത്തൂർ, മാലോം ഗ്രാമങ്ങളെ തമ്മിൽ വേർതിരിക്കുന്ന റാണിപുരം ജില്ലയിലെ തന്നെ ഏറ്റവും ഉയർന്നകൊടുമുടി എന്ന സവിശേഷതയും വഹിക്കുന്നു.