മാലോം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി സീറ്റ്‌ നിലനിർത്തിയ യു. ഡി. എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ മാലോം ടൗണിൽ പ്രകടനം നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം, സിബിച്ചൻ പുളിങ്കളാല, അലക്സ് നെടിയകാലായിൽ, ബിജു ചുണ്ടുകാട്ട്, ബിനു കുഴിപ്പള്ളി, മാർട്ടിൻ ജോർജ്, ജോബി കാര്യാവിൽ എന്നിവർ നേതൃത്വം നൽകി.