കാഞ്ഞങ്ങാട്/മാലോം : പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും നിസംഗത പാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രധിഷേധിച്ചുകൊണ്ട് ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ്‌ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ചെറുപുഴ മാലോം കോളിച്ചാൽ റീച്ചിലെ മലയോര ഹൈവേ വനഭൂമിയിലൂടെ കടന്ന് പോകുന്ന മരുതോം, കാറ്റാംകവല ഭാഗത്തെ റോഡ് നിർമ്മാണം ഉടൻ ആരംഭിച്ചു മരുതോം ഭാഗത്തുകൂടെ ബസ് ഗതാഗതത്തിനും ലോറികളിലെ ചരക്ക് നീക്കത്തിനും അനുയോജ്യമായ രീതിയിൽ നിർമ്മിക്കുക , ടാറിങ്ങ് പണി പൂർത്തിയായ റോഡിൻ്റെ ഇരുവശവും കോൺഗ്രീറ്റ് ചെയ്യുക, കോളിച്ചാൽ മുതൽ ചെറുപുഴ വരെ 200 ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കുക , പണി പൂർത്തിയാക്കിയ ഈട്ടിത്തട്ട് വളവിലെ അശാസ്ത്രീയമായ നിർമ്മാണം മൂലം നേരിടുന്ന ഗതാഗത തടസ്സം പരിഹരിക്കുക, റോഡ് നിർമ്മാണത്തിന് ആവിശ്യമായ ഫണ്ട് കേരള റോഡ് ഫണ്ട് ബോഡിൽ നിന്നും അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായിട്ടെത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ കിഫ്‌ബി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും കർഷകകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടി യായ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. മലയോര ഹൈവേ കടന്നു പോകുന്ന മേഖലകളിലെ യാത്രക്കാരും നാട്ടുകാരും നേരിടുന്ന പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കുവാൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സോസൈറ്റിയുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ട് വരുമെന്നും രാജു കട്ടക്കയം പറഞ്ഞു.
ഡി. സി. സി. ജനറൽ സെക്കട്ടറി സെബാസ്റ്റിൻ പതാലി അധ്യക്ഷത വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ. വിനോദ് കുമാർ പള്ളയിൽ വീട്, ടോമി പ്ലാച്ചേരി.മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബളാൽ മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. ജോയി കിഴക്കരക്കാട്ട്. മാത്യു പടിഞ്ഞാറയിൽ. ജോസഫ് മാത്യു, യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാക്കളായ രാജേഷ് തമ്പാൻ. മാർട്ടിൻ ജോർജ്. ഷോണി ജോർജ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. ജോസ് കുത്തിയ തോട്ടിൽ, അന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു
0 അഭിപ്രായങ്ങള്