മാലോം:  മാലോം മഹാത്മാഗാന്ധി ചാരിറ്റി ട്രസ്റ്റ്‌ നേതൃത്വം നൽകുന്ന 'മാലോം ഫെസ്റ്റ് തളിർ 22' മലയോര ജനതയുടെ മനം കവരുന്നു. ഏപ്രിൽ 8 ന് ആരംഭിച്ചു മാലോം ഫെസ്റ്റിന് ഉത്സവസീസണായതോടെ തിരക്കേറി. മലനടിന്റെ സിരാകേന്ദ്രമായ മാലോം ടൗണിൽ ഹിൽഹൈവേയിടെ ചേർന്ന് ഒരുക്കിയിരിക്കുന്ന ജോർജ് മുത്തോലി നഗറിലാണ് ഈ വർഷവും മാലോം ഫെസ്റ്റ് അരങ്ങേറുന്നത്. മലയോരത്തിന് പുറമെ അകലെ ഉള്ള സ്ഥലങ്ങളിൽനിന്നും പോലും നിരവധിയാളുകളാണ് മാലോം ഫെസ്റ്റ്ന് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിനോദം കണ്ടെത്താൻ സാധിക്കുന്ന സ്ഥലമാണ്  മാലോം ഫെസ്റ്റ് തളിർ22 നഗരി. 

കാർഷിക പ്രദർശനം, ഫ്ലവർ ഷോ,പെറ്റ് ഷോ,നിരവധി കച്ചവട സ്റ്റാൾ,18 തരം അമ്യൂസ്മെന്റ് ഇനങ്ങൾ, കലാ സാംസ്ക്കാരിക പരിപാടികൾ എന്നിവ കൊണ്ട് ജനശ്രദ്ധ നേടിയിരിക്കുകയാണ് മാലോം ഫെസ്റ്റ്.വിഷു ഈസ്റ്റർ ഉത്സവസീസൺ പ്രമാണിച്ച് അമ്യുസ്മെൻ്റ് റൈഡുകളിൽ കയറുന്നതിന് ഓഫർകൾ ഉൾപ്പെടെ സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

കാസറഗോഡിന്റെ അഭിമാനമായ ബേക്കൽ കോട്ടയുടെ മാതൃകയിലാണ് ഇത്തവണ പ്രവേശനകവാടം. വിനോദത്തിനും കാഴ്ചകൾക്കും നിരവധി പ്രോഗ്രാമുകൾ മാലോം ഫെസ്റ്റിന്റെ ഭാഗമാകുന്നതിനൊപ്പം എല്ലാ ദിവസവും കലാപരിപാടികളും മറ്റ് പ്രദർശനങ്ങളോടെ ഒപ്പം നടത്തപെടുന്നു. സൗജന്യമായ പ്രവേശനത്താൽ ആകർഷിക്കപ്പെട്ട ഈ വർഷത്തെ മാലോം ഫെസ്റ്റ് ഏപ്രിൽ 24 ന് സമാപിക്കും.