മാലോം: മാലോത്തെ വിവിധ ദേവലയങ്ങളിൽ ദുഃഖവെള്ളി ആചരിച്ചു. മിക്കയിടങ്ങളിലും രാവിലത്തെ തിരുകർമങ്ങൾക്ക് ശേഷം കുരിശിന്റെ വഴിയും, പീഡാനുഭവ ഓർമ്മകൾ പങ്കുവെക്കലും ഭക്തിസാന്ദ്രവുമായി നടന്നു. മലയോര ദേവാലയങ്ങളിലെ പെസഹ കരമ്മങ്ങളും കുരിശിന്റെ വഴിയും കുടിയേറ്റ ജനതയുടെ വിശ്വാസ പ്രഘോഷണത്തിന്റെ ഭാഗമായി. നൂറു കണക്കിന് വിശ്വാസികൾ പ്രായഭേദമന്യേ വിവിധ ദേവാലയങ്ങളിലായി കുരിശിന്റെ വഴിയിൽ പങ്കെടുത്തു.
മാലോത്തെ പ്രധാന സീറോ മലബാർ ഇടവക ദേവാലയങ്ങളായ മാലോം സെന്റ് ജോർജ് പള്ളി, കൊന്നക്കാട് സെന്റ് മേരിസ് പള്ളി, പുഞ്ച സെന്റ് തോമസ് പള്ളി, പറമ്പ സെന്റ് മേരിസ് പള്ളി, നാട്ടക്കൽ ആശ്രമ ദേവാലയം, ചുള്ളി സെന്റ് മേരിസ് പള്ളി, പുല്ലൊടി സെന്റ് അൽഫോൻസാ പള്ളി, ദർഘാസ് അമലഗിരി സെന്റ് മേരിസ് ദേവാലയം എന്നിവിടങ്ങളിലും മറ്റ് കുരിശ് പള്ളികളിലുമായി നടന്ന പ്രാർത്ഥനയിലും തിരുകർമങ്ങളിലും നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍