മാലോം: ചരിത്രപുരാതനമായ മാലോം കൂലോം ബാലിക്കടക്കത്ത് തറവാട് കളിയാട്ടം ഏപ്രിൽ 20, 21 തീയ്യതികളിൽ നടക്കും. 20ന് രാത്രി 8.30ന് അന്തിത്തോറ്റങ്ങൾ, അഞ്ചണങ്ങ് ഭൂതം, ചെറിയ ഭഗവതി പുറപ്പാട്. ഏപ്രിൽ21 ന് പുലർച്ചെ 2.30 ന് പെരിയാട്ട് കണ്ടറ് കോലം പുറപ്പാട്, രാവിലെ 10 മണിക്ക് ചാമുണ്ഡേശ്വരി പുറപ്പാട്, 11 മണിക്ക് പാടാർകുളങ്ങര ഭഗവതി, 11.30 ന് വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട്.
ഉച്ചക്ക് 12.30ന് മാലോം കൂലോത്ത് പ്രസിദ്ധമായ മുസ്ലിം തെയ്യം മുക്രിപോക്കറും അതോടൊപ്പം മണ്ഡളത്ത് ചാമുണ്ഡിയും അരങ്ങിലെത്തും. ഒരു മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതിയും ഏഴര പതിറ്റാണ്ടിന് ശേഷം കൂലോത്തമ്മയും അരങ്ങിലെത്തി അനുഗ്രഹം ചൊരിയും. തുടർന്ന് അന്നദാനം. വൈകിട്ട് 3 മണിയോടെ ഗുളികൻ തെയ്യത്തിൻ്റെ പുറപ്പാടോടുകൂടി രണ്ട് നാൾ നീണ്ടു നിന്ന കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും.
0 അഭിപ്രായങ്ങള്‍