ഇന്ന് ഏപ്രിൽ 24ന് വൈകുന്നേരം കലാസന്ധ്യയോടു കൂടി തളിർ 2022 മാലോം ഫെസ്റ്റിന് കൊടിയിറക്കം
മലോം:മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ എട്ടിനാരംഭിച്ച മാലോം ഫെസ്റ്റ് (തളിർ 2022) ഇന്ന് സമാപിക്കും വിജ്ഞാനവും വിനോദ വും പകർന്ന പരിപാടിയിൽ മലനാട്, മലയോര മേഖലകളിൽ നിന്നും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് പങ്കാളികളായത്.
കാർഷിക നടീൽ വസ്തുക്കളുടെ പ്രദർശനം, കാർഷികല പ്രദർശനം, ഫ്ളവർഷോ, അക്വാറ്റിക്ഷോ, പെറ്റ്ഷോ, കരകൗശല പ്രദർശനം, അമ്യൂസ്മെ റൈഡുകൾ, കലാസന്ധ്യ, സാംസ്കാരിക പരിപാടികൾ തു ടങ്ങിയവയെല്ലാം മികച്ച ജനപ്ങ്കാളിത്തമാണ് നേടിയത്.
മാലോം ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യുന്നു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഫ്ളവർ ഷോയിൽ പ്രദർശിപ്പിച്ചിരുന്ന ചെടികൾ ഇന്ന് രാവിലെ 10 മുതൽ 50 ശതമാനം വിലക്കു റവിൽ വില്പന നടത്തും. ഇന്ന് വൈകുന്നേരം നടക്കുന്ന കലാ സന്ധ്യയോടു കൂടി ഫെസ്റ്റിന് കൊടിയിറങ്ങും.
0 അഭിപ്രായങ്ങള്‍