മാലോം: വേനൽ മഴയോടൊപ്പം അപ്രതീക്ഷിതമായെത്തിയ കാറ്റിൽ മലയോര ഹൈവേയുടെ ഭാഗമായി സ്ഥാപിച്ച സോളാർ വിളക്ക് നിലം പൊത്തിയത് ആശങ്കക്ക് ഇടയാക്കി. ഹൈവേയിൽ വാഹനങ്ങളുടെ മുകളിൽ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇതോടെ ചെറുപുഴ മുതൽ കോളിച്ചാൽ വരെയുള്ള 30 km മലയോര ഹൈവേയിൽ മുഴുവൻ സ്ഥാപിച്ച സോളാർ വിളക്കുകൾ സംശയത്തിന്റെ നിഴലിൽ ആയി.

അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ മലയോരത്തിന് ആശ്വാസമായെങ്കിലും വീശിയടിച്ച കാറ്റിൽ ചെറിയ നാശനഷ്ടങ്ങളും ഉണ്ടായി. കൊന്നക്കാട് തേങ്കയം റൂട്ടിൽ പാലിയെറ്റിവ് സൊസൈറ്റി യുടെ മുൻപിൽ രൂപപ്പെട്ട വെള്ളകെട്ട് വാഹനങ്ങൾക്കും, യാത്രക്കാർക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.