• മാലോത്ത് 532 സംരംഭങ്ങളിൽ കമ്പനി ആദ്യ വർഷം നടപ്പാക്കുന്ന 22 പ്രൊജക്ടുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്

മാലോം: കാർഷിക വിഭവ ഭക്ഷ്യഉൽപാദനവും ഉത്തരവാദിത്വ ടൂറിസവികസനവും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ച ഇനോവൽസ് നിക്ക എന്ന കമ്പനി നടപ്പിലാക്കുന്ന 532 സംരംഭങ്ങളിൽ ആദ്യവർഷം നടപ്പാക്കുന്ന 22 പ്രൊജക്ടുകളുടെ ഉദ്ഘാടനവും മാലോം ടൗൺ സമഗ്രവികസന രൂപരേഖ അവതരണവും ഫെബ്രുവരി 22ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മാലോം സെന്റ് അൽഫോൻസാ ഹാളിൽ വെച്ച്  നടക്കുകയാണ്.

മാലോം കേന്ദ്രീകരിച്ച് 532 പ്രോജക്റ്റുകൾ നടപ്പിലാക്കുമെന്ന്‌ കമ്പനി മാനേജിങ്‌ ഡയറക്ടർ സി ഒ എബ്രഹാം പറഞ്ഞു. നീലേശ്വരത്ത് പാലായി റോഡിൽ പുത്തരിയടുക്കത്ത് കമ്പനി ഓഫീസ് പ്രവർത്തിക്കുന്നു. മാലോം മേഖലയിൽ മലയോര വിനോദ സഞ്ചാരം വളർത്തിയെടുക്കാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള ഭക്ഷ്യ മൂലകങ്ങൾ വിപണിയിലിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.