മാലോം: ഉത്സവ നാളുകളിലേക്ക് മലനാടിനെ ഉണർത്തിക്കൊണ്ട് ആഘോഷത്തിന്റെ നാളുകൾ സമ്മാനിക്കാൻ മാലോം മഹാത്മാഗാന്ധി ചാരിറ്റി ട്രസ്റ്റ്‌ നേതൃത്വം നൽകുന്ന മാലോം ഫെസ്റ്റ് ഏപ്രിൽ 8 മുതൽ 24 വരെ നടത്തപെടുന്നു. ഏപ്രിൽ 8 ന് വൈകുന്നേരം 6 മണിക്ക് വർണ്ണശബളമായ ഘോഷയാത്രയോടെ മാലോം ഫെസ്റ്റിന് തുടക്കമാകും. ആയിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും ഉൾപെടും.

കാസറഗോഡിന്റെ അഭിമാനമായ ബേക്കൽ കോട്ടയുടെ മാതൃകയിലാണ് ഇത്തവണ പ്രവേശനകവാടം. വിനോദത്തിനും കാഴ്ചകൾക്കും നിരവധി പ്രോഗ്രാമുകൾ മാലോം ഫെസ്റ്റിന്റെ ഭാഗമാകുന്നതിനൊപ്പം എല്ലാ ദിവസവും വൈകുന്നേരം കലാസന്ധ്യകളും നടത്തപെടുന്നു.

മാലോം മഹാത്മാഗാന്ധി ട്രസ്റ്റ്‌ ചെയർമാൻ ശ്രീ. രാജു കട്ടക്കയം നേതൃത്വം നൽകുന്ന പരിപാടികളിൽ വിവിധ ദിവസങ്ങളിൽ ആയി..ശ്രീ.ഇ. ചന്ദ്രശേഖരൻ MLA.. ശ്രീ. സജി ജോസഫ് MLA. ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ MP.. തുടങ്ങി ഒട്ടനവധി ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പങ്കെടുക്കുന്നു