മാലോം: യുത്ത് കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ഷുഹൈബിന്റെ നാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോം ടൗണിൽ വച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസിന്റെ മലയോരത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ രക്തസാക്ഷിദിനം ആചരിച്ചു. കാലമെത്ര കഴിഞ്ഞാലും ഷുഹൈബ് ഓരോ കോൺഗ്രസുകാരന്റെയും മനസ്സിൽ ജീവിക്കുമെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എൻ ടി വിൻസെന്റ് പറഞ്ഞു.
0 അഭിപ്രായങ്ങള്‍