വെള്ളരിക്കുണ്ട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ സമ്പൂർണ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രഖ്യാപന യോഗം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ യൂണിറ്റുകൾ രൂപീകരിച്ച ബളാൽ മണ്ഡലം കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് പി ജി ദേവ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എൻ ടി വിൻസെന്റ്, മണ്ഡലം പ്രസിഡന്റ് എം പി ജോസഫ്, മീനാക്ഷി ബാലകൃഷ്ണൻ, ഡി സി സി സെക്രട്ടറി ഹരീഷ് പി നായർ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ഷോബി, രേഖ, യൂത്ത് കോൺഗ്ര നേതാവ് ശ്രീജിത്ത് സംസാരിച്ചു.