വെള്ളരിക്കുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയി മംഗലാപുരത്ത്‌ ചികിത്സയിൽ ആയിരുന്നു.

ഭാര്യ :സെലിനാമ. മക്കള് : ജോബിന്, ജോമിറ്റ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ചെറു പുഷ്പം ഫെറോന ദേവാലയ സെമിത്തേരിയില് നടക്കും

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page