മരുതോം: 12.47 കോ​ടി രൂ​പ ചെ​ല​വി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന ക​ള്ളാ​ര്‍- ചു​ള്ളി​ത്ത​ട്ട് റോ​ഡ് മ​ല​യോ​ര​ഹൈ​വേ​യു​ടെ ബൈ​പാ​സ് റോ​ഡാ​കും. ക​ള്ളാ​ര്‍, രാ​ജ​പു​രം, മാ​ല​ക്ക​ല്ല്, കുറ്റിക്കോൽ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​ളി​ച്ചാ​ല്‍ വ​ഴി ചു​റ്റാ​തെ നേ​രി​ട്ട് ഈ ​റോ​ഡി​ലൂടെ മ​രു​തോം​ത​ട്ട് വ​ഴി മ​ല​യോ​ര​ഹൈ​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

ക​പ്പ​ള്ളി മു​ത​ല്‍ ചു​ള്ളി​ത്ത​ട്ട് വ​രെ​യു​ള്ള ര​ണ്ടേ​മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് 2.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. മേ​ലെ ക​ള്ളാ​ര്‍ മു​ത​ല്‍ ക​പ്പ​ള്ളി വ​രെ​യു​ള്ള നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം ന​വീ​ക​രി​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 9.97 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ചി​ട്ടു​ണ്ട്.