ആലക്കോട്: വിനോദസഞ്ചാരകേന്ദ്രമായ പാലക്കയം തട്ടിൽ പോയി മടങ്ങിയ യാത്രക്കാർ സഞ്ചരിച്ച കാർ കുടിയാന്മല ടൗണിനടുത്ത ഇറക്കത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. ഒരു സ്ത്രീ മരിച്ചു. നാലു പേർക്ക് പരിക്ക്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിതട്ടിലെ പാവക്കുഴ അന്നമ്മ (60) ആണ് മരിച്ചത്. പുപ്പറമ്പിലെ കാരിക്കുളം ബാബു, ഭാര്യ ജിഷ, മക്കൾ ആൻ മരിയ, ആഞ്ചലോ ബാബു എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരുവേശി പുപ്പറമ്പിലെ മകളുടെ വീട്ടിലെത്തിയ അന്നമ്മ മക്കളോടൊത്ത് പാലക്കയംതട്ടിൽ കാഴ്ചകൾ കാണാൻ പോയി വരുമ്പോഴായിരുന്നു ദുരന്തം.