കള്ളാർ: മേലെ കള്ളാർ നിന്നും ആരംഭിച്ചു മരുതോം തട്ടിൽ വന്നു മലയോര ഹൈവേയിൽ പ്രവേശിക്കുന്ന കള്ളാർ മാലോം പാതയുടെ  കള്ളാർ - ചുള്ളിത്തട്ട് ഭാഗം ആദ്യനാലര കിലോമീറ്റർ  മെക്കാഡം ടാർ ചെയ്യുന്നതിന് 9.97 കോടി രൂപക്ക് ഭരണാനുമതി ലഭ്യമായി. നിലവിൽ കപ്പള്ളി മുതൽ മരുതോംതട്ട് വരെയുള്ള  രണ്ടേമുക്കാൽ കിലോമീറ്റർ ഭാഗത്ത് 2.5 കോടി രൂപ ഉപയോഗിച്ച് മെക്കാഡം ടാറിംങ്ങ് പ്രവൃത്തി നടക്കുന്നതും ചേർന്ന് ആകെ 12.47 കോടി രൂപയാണ് കള്ളാർ - മാലോം റോഡിന് ചെലവഴിക്കപ്പെടുന്നത്.

റോഡ് നിർമ്മാണം പൂർണമാകുന്നത്തോടെ കള്ളാർ, രാജപുരം, മാലക്കല്ല്, കൊട്ടോടി, കുറ്റിക്കോൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നമുള്ള യാത്രക്കാർക്ക് കോളിച്ചാൽ ചുറ്റാതെ തന്നെ നേരെ മരുതോംതട്ടിലേക്ക് എത്തി മലയോര ഹൈവേയിൽ പ്രവേശിക്കാൻ സാധിക്കുമെന്നതും  കപ്പള്ളി ഭാഗത്ത്‌ കൂടി മലനാടിന്റെ പ്രകൃതിഭംഗി  ആസ്വദിച്ചുള്ള യാത്രയും ഈ പാതയുടെ നേട്ടങ്ങളാണ്.