റാ​ണി​പു​രം: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ റാ​ണി​പു​ര​ത്തേ​ക്ക് കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പു​ന​രാം​ഭി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ മേ​ഖ​ല​യാ​യ പ​ന്തി​ക്കാ​ല്‍, നീ​ല​ച്ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ന്‍ സൗ​രോ​ര്‍​ജ വേ​ലി നി​ര്‍​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ആ​ര്‍. ബി​ജു, പി.​കെ. സൗ​മ്യ മോ​ള്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​പ്ര​ഭാ​ക​ര​ന്‍, ബി. ​ശേ​ഷ​പ്പ, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ന്‍, സെ​ക്ര​ട്ട​റി ആ​ര്‍.​കെ. രാ​ഹു​ല്‍, എം. ​ബാ​ലു, എം.​കെ.​സു​രേ​ഷ്, ബി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി. ​നി​ര്‍​മ​ല​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​രു​ണ്‍ ജാ​നു​വി​നെ​യും ട്ര​ഷ​റ​റാ​യി പി. ​കൃ​ഷ്ണ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു