വെള്ളരിക്കുണ്ട്: കോൺഗ്രസ്സ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് യൂണിറ്റ് യോഗങ്ങൾ (സിയു.സി.) യോഗങ്ങൾ സെഞ്ചറിയിലേക്ക്. പുതിയ സംഘടനാ സംവിധാനത്തിലൂടെ താഴെ തട്ടിൽ നിന്നും പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ സി.യു. യോഗങ്ങൾ നടത്താൻ ഓരോ ജില്ല യിലെയും മണ്ഡലം പ്രസിഡണ്ടു മാർക്ക് നിർദ്ദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും ബൂത്തുകൾ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ യൂണിറ്റ് കമ്മറ്റികൾ രൂപവത്കരിക്കുകയും സ്ത്രീകൾ ക്കും യുവാക്കൾക്കും തുല്യ പ്രധാന്യം നൽകി പാർട്ടിയെ പൂതിയ ഒരു തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ബളാൽ ഗ്രാമ പഞ്ചായത്തിൽ 17 ബൂത്ത്കളിലായി ഇതുവരെ 96 യൂണിറ്റ് കമ്മറ്റികൾ നിലവിൽ വന്നു. മിക്ക യൂണിറ്റ് യോഗത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സ്ത്രീകൾ ഉൾപെടെയുള്ളവർ യോഗങ്ങളിൽ പങ്കെടുക്കുവാനെത്തിയെന്നതും ശ്രദ്ധേയമാണ്.
0 അഭിപ്രായങ്ങള്‍