മാലോം : മലയോര ജനതക്ക് ഏറെ ഗുണം കിട്ടുന്ന മലയോര ഹൈവേ നിർമാണത്തിലെ തടസങ്ങൾ നീങ്ങുന്നു. ചെറുപുഴ മാലോം കോളിച്ചാൽ റീച്ചിലുള്ള മരുതോം വനഭാഗത്തെ മരങ്ങൾ മുറിച്ചു തുടങ്ങി.
ചെറുപുഴ കോളിച്ചാൽ ഹിൽ ഹൈവേ പൂർത്തികരണത്തിനായി നിരവധി സമരങ്ങളും, സത്യാഗ്രഹ സമരമടക്കമുള്ള പ്രതിഷേധങ്ങൾ മലയോര ജനത നടത്തിയിരുന്നു. ഈ കാര്യത്തിൽ മാധ്യമങ്ങളുടെ ഇടപെടലും ശ്രദ്ധേയമാണ്. പണി പൂർത്തിയാക്കുന്നത്തോടെ മാലോം ഉൾപ്പെടെയുള്ള അവികസിതമായ മലനാട് മേഖല വികസന കുതിപ്പിലേക്കവും നീങ്ങുക.
0 അഭിപ്രായങ്ങള്‍