ചിറ്റാരിക്കാൽ:മലയോരഹൈവേയുടെ ചെറുപുഴ - മാലോം - കോളിച്ചാൽ റീച്ചിന്റെ നിർമ്മാണം നടക്കുന്ന  മുനയംകുന്ന് അരിയിരുത്തി ഭാഗത്ത് ചെറുപുഴ പാലത്തിന് സമീപം റോഡ് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തു കൊണ്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന് മുകളിലേക്ക് അപ്രതീക്ഷിതമായി തെങ്ങ് വീണ് ഓപ്പറേറ്റർ മരിച്ചു. 

തമിഴ്നാട് സ്വദേശി ഫിനു എന്ന സദയൻ (35) ആണ് മരിച്ചത്. അപകടത്തിന് ശേഷം ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിച്ചിരുന്നു.