എളേരിത്തട്ട്: കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും, എളേരിത്തട്ടിനടുത്ത്‌ അടുക്കളംപാടി ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ദമ്പതി കൾക്ക് പരിക്കെറ്റു. മാലോം പുങ്ങംചാൽ സ്വദേശികളായ സുജേഷ് കൃഷ്ണൻ (29) ഭാര്യ സന്ധ്യ (24)എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

എളേരിത്തട്ട് ഭാഗത്ത്‌ നിന്നും പുങ്ങംചാലിലേക്ക് വരുന്നതിനിടെ അടുക്കളംപാടി ഇറക്കത്തിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും ഒഴുകി എത്തിയതാണ് അപകടത്തിന് കാരണം. റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്കാണ് തലകീഴായി മറിഞ്ഞത്..

വാർത്തയും ഫോട്ടോസും : സുധീഷ് പട്ടത്തിൽ