മാലോം: മാലോം പുതിയാപുരയിൽ ട്രാവൽസിന്റെ കാഞ്ഞങ്ങാട് - കൊന്നക്കാട് റൂട്ടിലോടുന്ന ശ്രീ മുത്തപ്പൻ ബസ്സിന്റെ കാരുണ്യ യാത്ര വരുന്ന ബുധനാഴ്ച. കൊന്നക്കാട് നിന്നും മാലോം വെള്ളരിക്കുണ്ട് ഭീമനടി നീലേശ്വരം വഴി കാഞ്ഞങ്ങാടെക്കും തിരിച്ചും  സർവീസ് നടത്തുന്ന ബസിന്റെ ഈ 13 ആം തിയതി ബുധനാഴ്ചത്തെ മുഴുവൻ വരുമാനവും ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന തേജസ് മോൻ ചികിത്സാസഹായ നിധിയിലേക്ക് നൽകുമെന്നും  മാന്യയാത്രക്കാർ ഉദാരമായി സഹകരിക്കണമെന്നും മാനേജ്മെന്റ് അറിയിച്ചിരിക്കുന്നു.  

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page