കോൺഗ്രസ്സ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തു കളിൽ സാർ വിളി ഒഴിവാക്കും എന്ന കെ. പി. സി. സി. യുടെ ആഹ്വാന പ്രകാരം ഭരണ സമിതി യോഗത്തിനിടെ പ്രസിഡന്റ് രാജു കട്ടക്കയ മാണ് പഞ്ചായത്ത് ഓഫീസിൽ ഇനി മുതൽ സാർ വിളി നമുക്ക് ഒഴിവക്കാംഎന്ന ആശയം മുന്നോട്ട് വെച്ചത്. പ്രസിഡന്റിന്റെ ആശയം പ്രതി പക്ഷഅംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ കയ്യടിച്ച് അംഗീകരിക്കുകയായിരുന്നു..
പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിന് പുറമെ സാർ വിളി ഒഴിവാക്കിയ രണ്ടാമത്തെ പഞ്ചായത്ത് ആയിരിക്കുകയാണ് ബളാൽ. പുതിയ തീരുമാനം അനുസരിച്ചു ഇനി മുതൽ പ്രായത്തിൽ കൂടുതൽ തോന്നി പ്പിക്കുന്നവരെ ചേട്ടാ എന്നും പ്രായത്തിൽ കുറവ് ഉള്ളവരെ പേരും വിളിക്കാം..പേര് വിളിക്കാൻ മടി യുള്ളവർക്ക് മെമ്പർ എന്നോ. പ്രസിഡന്റ് എന്നോ. സെക്കട്ടറി എന്നോ വിളിക്കാം.. ചേച്ചി വിളിയും ആകാം. വിവിധ ആവശ്യങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുന്നവർ അപേക്ഷ കളിലും ബഹുമാന പ്പെട്ട.. സർ. വിനീത മായി അപേക്ഷിക്കുന്നു.. എന്ന് എല്ലാം ഒഴിവാക്കാം. പകരം അപേക്ഷിക്കുന്നആളിന്റെ പേരും വിഷയവും എഴുതി സമർപ്പിച്ചാൽ മതിയാകും. ഉദ്യോഗസ്ഥറുടെ പേരോ തസ്തികയോ ചേർത്ത് വിളിക്കാം..
യോഗത്തിൽ വൈസ് പ്രസിഡന്റ് എം, രാധാമണി അധ്യക്ഷത വഹിച്ചു..സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൾ കാദർ. പി. പത്മാവധി. മെമ്പർ മാരായ പി. സി. രഘുനാഥൻ നായർ.ജോസഫ് വർക്കി. വിനു കെ. ആർ. ദേവസ്യ തറപ്പേൽ. കെ. വിഷ്ണു. സന്ധ്യ ശിവൻ. ബിൻസി ജയിൻ. ശ്രീജരാമചന്ദ്രൻ. മോൻസി ജോയി. ജെസ്സി ചാക്കോ.എം. അജിത.എന്നിവർ പഞ്ചായത്ത് സെക്കട്ടറി കെ, അബ്ദുൾ റാഷിദ് എന്നിവർ പ്രസംഗിച്ചു.
മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ
🛎️ Join Telegram Channel
👉 Like our Facebook Page
0 അഭിപ്രായങ്ങള്‍