മാലോം: കോളിച്ചാല്‍ - മാലോം - ചെറുപുഴ മലയോര ഹൈവേയിൽ വനം വകുപ്പുമായുള്ള തർക്കം പരിഹരിക്കുക, മരുതോം, കാറ്റാംകവല വനമേഖലയിലെ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബളാൽ - വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ച 12 മണിക്കൂർ സത്യാഗ്രഹ സമരം രാവിലെ 7 മണിക്ക് മാലോം ടൗണില്‍ ആരംഭിച്ചു. സമരപരിപാടി കാസര്‍ഗോഡ്DCC പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം, ചിറ്റാരിക്കൽ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് , കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, മറ്റ് കോണ്‍ഗ്രസ് ജനപ്രതിനിധികൾ അടക്കമുള്ളവരാണ് സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തത്.
സംസ്ഥാനസർക്കാരിന്റെ അലംഭാവമാണ് പ്രവൃത്തികൾ വൈകാൻ കാരണ കുന്നതെന്നും യുക്തമായ തീരുമാനം എടുത്ത് വനംവ കുപ്പുമായുള്ള തർക്കം പരി ഹരിക്കുന്നതിന് സർക്കാരി ന് സാധിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു
0 അഭിപ്രായങ്ങള്‍