മാലോം: കോവിഡ് നിയന്ത്രണം മറികടന്ന്‌ മാലോം ഗ്രാമത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊന്നക്കാട് കോട്ടഞ്ചേരിയിൽ എത്തിയ 16 യുവാക്കളുടെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. പരപ്പ സ്വദേശികളായ യുവാക്കൾ കഴിഞ്ഞദിവസം കോടഞ്ചേരി വനത്തിൽ കുടുങ്ങിയിരുന്നു. ഇവർക്കെതിരെ യാണ് ഇപ്പോൾ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും, കൂട്ടംകൂടിയതിനും വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തിരിക്കുന്നത്.