മാലോം:  കസ്ബ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചൈത്രവാഹിനിപ്പുഴയുടെ നാമകരണത്തിന്റെ 29 -ആം വാർഷികം ആഘോഷിച്ചു. കോവിഡ് പ്രതിസന്ധി മൂലം ഒൺലൈനായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. റിട്ട ഐ.ജി.മധുസൂദനൻ കെ.വി.ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി നാരായണൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി.ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. പി.ശിവാനന്ദൻ മാസ്റ്റർ ഗോപിനാഥൻ പുഞ്ച എന്നിവർ ആശംസകൾ അർപ്പിച്ചു സി.കെ. ബാലകൃഷ്ണൻ സ്വാഗതവും, ക്ളബ്ബ് പ്രസിഡന്റ് ജോർജ്ജ്കുട്ടി തോമസ് മാടപ്പള്ളി നന്ദിയും പറഞ്ഞു.


1992 ഏപ്രിൽ 17 ന് മാലോം വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രവർത്തകർ അന്നത്തെ ചൈത്രപൌർണമി ദിനത്തിൽ ചൈത്രവാഹിനിക്ക് ആ പേര് നല്കിയത്. ഇന്നലെയും ചിത്രാപൗർണമിയായിരുന്നു.

മാലോം ഗ്രാമത്തിലെ കൊന്നക്കാട് കോട്ടഞ്ചേരി മലയിലെ തടാകത്തിൽ നിന്ന് ഉൽഭവിച്ച് മുക്കടയിൽ തേജസ്വിനി പുഴയുമായി സംഗമിക്കുന്ന മലയോരത്തെ പുണ്യനദിയാണ് ചരിത്രവാഹിനി. നീലിപുഴ അടക്കമുള്ള നിരവധി കൈവഴികളും ഈ പുഴക്കുണ്ട്.