മാലോം :മലയോര ഹൈവേ കടന്നു പോകുന്ന പറമ്പയ്ക്കും കാറ്റാംകവലയ്ക്കും ഇടയിൽ കരുവാൻചാലിൽ നിന്ന് മാലോം ഭാഗത്തേക്ക് പലചരക്കു സാധങ്ങനളുമായി വന്ന മിനി ലോറിനിയന്ത്രണം വിട്ടു മറിഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യാണ് അപകടം..കരുവൻചാലിൽ നിന്നും പലചരക്കുമായി വരികയായിരുന്ന ലോറി കാറ്റാൻകവല ഇറക്കത്തിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്ക് പറ്റി. വർഷങ്ങൾക്ക് മുൻപ് കുഴൽക്കിണർ ലോറി മറിഞ്ഞ് മരണം സംഭവിച്ച വളവിൽ തന്നെയാണ് ഈ അപകടവും നടന്നത്.