കോളിച്ചാൽ/മാലോം: മലയോര ഹൈവേ നിർമ്മാണം മൂലം തടസ്സപ്പെട്ടിരുന്ന കോളിച്ചാൽ - പുല്ലൊടി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. ഏറെനാളായി ബസ് സർവീസ് ഇല്ലാതിരുന്നതിനാൽ ഇവിടുത്തെ ജനങ്ങൾ ട്രിപ്പ് ജീപ്പുകൾ മാത്രമായിരുന്നു ആശ്രയം. നേരത്തെ 4 ളോളം ബസുകൾ സർവീസ് നടത്തിയിരുന്നെകിലും പല കാരണങ്ങളാൽ രണ്ടു ബസുകൾ മാത്രമേ സ്ഥിരമായി ഉണ്ടായിരുന്നുള്ളൂ. 
ഒരു വർഷത്തോളമായി മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടും,  കോവിഡ് പ്രതിസന്ധി മൂലവും ബസ് സർവീസ് ഇല്ലാതിരുന്നതിനാൽ ഈ മേഖലയിലെ മലയോര റോഡുകളിലേക്ക് ചാഞ്ഞു നിന്നും മരങ്ങൾ നാട്ടുകാരുടെയും മറ്റും ഇടപെടലിലൂടെ കൊത്തി മാറ്റിയാണ്  ഇപ്പോൾ ബസ് സർവീസ് വീണ്ടും സാധ്യമാക്കിയത്.