വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ, എം രാജഗോപാലൻ എംഎൽഎയുടെ അധ്യക്ഷതയിൽ നാടിന് സമർപ്പിച്ചു. എ.ഡി.എം അതുൽ എസ് നാഥ് സ്വാഗതം പറഞ്ഞു. അഡീഷണൽ സെക്രട്ടറി കെ.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാഥിതിയായി. കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഡൽഹിയിൽ നിന്നും ഫോൺ വഴി ആശംസ അർപ്പിച്ച് സംസാരിച്ചു. മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകിയ കാട്ടാന ഉണ്ണികൃഷ്ണൻ നാരായണിയമ്മ, സിൽബി മാത്യു, അഡ്വ.ആൻ്റണി മാളിയേക്കൽ, കോൺട്രാക്റ്റർ ടി.പി പ്രകാശൻ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, എം.എൽ.എയും ചേർന്ന് അദരിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, ജയിംസ് പന്തമാക്കൽ, ഗിരിജ മോഹനൻ, ശ്രീജ.പി, പ്രസന്ന പ്രസാദ്, ഭവന നിർമ്മാണ ബോർഡംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ചീഫ് എഞ്ചിനീയർ കെ.പി കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, മുൻ എം.എൽ.എ എം.കുമാരൻ, വാർഡ് മെമ്പർ വിനു കെ.ആർ, കക്ഷി നേതാക്കളായ എ.അപ്പുക്കുട്ടൻ, കെ.എസ് കുര്യാക്കോസ്, ഹരീഷ് പി നായർ, എ സി എ ലത്തീഫ്, ബിജു തുളിശേരി, വി.കുഞ്ഞിക്കണ്ണൻ, ജെറ്റോ ജോസഫ്, പി.ടി നന്ദകുമാർ, ആൻ്റെക്സ് ജോസഫ്, സുരേഷ് പുതിയേടത്ത്, മോഹനൻ, കെ.എ ജോസഫ്, കെ.വി യുധിഷ്ടരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിമ്മി ഇടപ്പാടി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കെ.പി താഷ്മർ, ടൗൺ വികസന സമിതി പ്രതിനിധി ബാബു കോഹിനൂർ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ ഡി.ആർ മേഘശ്രീ നന്ദി പറഞ്ഞു.
0 അഭിപ്രായങ്ങള്