മാലോം: മലയോര ഹൈവേ  കോളിച്ചാൽ നിന്നും  മാലോം  വഴി 30.88 കിലോമീറ്ററാണ്  ജില്ലാ അതിർത്തിയായ ചെറുപുഴ വരെയുള്ള ചെറുപുഴ - കോളിച്ചാൽ റീച്ച്. 82 കോടി രൂപയുടെ പ്രവൃത്തി നടന്നുവരുന്നു. അതിൽ മരുതോംതട്ട്, ഈട്ടിത്തട്ട്, ചുള്ളിഭാഗത്തായി 2.78 കിലോമീറ്റർ വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്.

ആറുകിലോ മീറ്ററിലധികം വനത്തിലൂടെ പോകുന്ന ഹൈവേയുടെ നിർമാണവേഗത്തിന് വനംവകുപ്പിന്റെ കർശന നിലപാടിൽ അയവുണ്ടാകണം. നിലവിലുള്ള വീതിയിൽ റോഡ് വികസനത്തിന് തടസ്സമില്ലെന്നതാണ് വനംവകുപ്പിന്റെ നിലപാട്. കൂടുതൽ സ്ഥലം നൽകണമെങ്കിൽ പകരം സ്ഥലം നൽകുകയും മുറിക്കുന്ന മരങ്ങൾക്കുപകരം വെച്ചുപിടിപ്പിക്കാനുമുള്ള ഉറപ്പുവേണം എന്നുമാണ് വനംഅധികൃതരുടെ നിലപാട്.

കുടിവെള്ളപൈപ്പും വൈദ്യുതത്തൂണും:

മാലോം, വള്ളിക്കടവ് ഭാഗത്ത് പഴയ മാലോം കുടിവെള്ളപദ്ധതിയുടെ പൈപ്പ് മാറ്റിയിടാൻ വൈകുന്നത് നിർമാണത്തിന് തടസ്സമായി.

ഒന്നരക്കോടിരൂപയുടെ അടങ്കലാണ് ഇതിനായി ജലഅതോറിറ്റി അധികൃതർ കിഫ്ബിക്ക് സമർപ്പിച്ചത്. ഭീമമായ തുകയായതിനാൽ ഇത് പുനപ്പരിശോധിക്കണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നു. തീരുമാനമായിട്ടില്ല. തുക അനുവദിച്ചാൽതന്നെ കരാർനൽകി പൈപ്പ് മാറ്റിയിടാൻ കാലതാമസമെടുക്കുമെന്നുറപ്പ്‌.

 
ഹൈവേവഴിയിലെ വൈദ്യുതത്തൂണുകൾ മാറ്റാൻ കോടിക്കണക്കിന് രൂപ കൈമാറിയെങ്കിലും വൈദ്യുതിവകുപ്പ് ഇതുവരെ പണി പൂർത്തിയാക്കിയില്ല.

 കടപ്പാട് മാതൃഭൂമി.