മലയോര ഹൈവേയുടെ കോഴിച്ചാൽ- മാലോം - ചെറുപുഴ റീച്ചിൽ മരുതോം,കാറ്റാംകവല പ്രദേശത്തെ ഫോറസ്റ്റിലെ പണി നിർദ്ദിഷ്ട വീതിയിൽ  നടത്താത്തതിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മരുതോം ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ്ണ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
നേതാക്കളും പ്രവർത്തകരും അടക്കം ധർണയിൽ അനേകം പേർ പങ്കെടുത്തു. മലനാടിനെ സ്വപ്നമായി ഹിൽഹൈവേയുടെ വനത്തിലൂടെയുള്ള ഭാഗത്തിന്റെ പ്രവർത്തനങ്ങൾ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെയും തുടങ്ങാൻ സാധിച്ചിട്ടില്ല.