ചിറ്റാരിക്കാൽ: ഹിൽ  ഹൈവേയിലെ ഈട്ടിത്തട്ടിൽ അശാസ്ത്രീയമായ നിർമാണം നടന്നുവെന്ന പരാതിൽ പൊതുമരാമത്ത് ഉദ്യോ ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുമരാമത്ത് എക്സി . എൻജിനീയർ കെ.പി.വി നോദ് കുമാറിന്റെ നേതൃത്വത്തിലു ള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ഇന്നലെ വൈകിട്ട് പരിശോധനയ്ക്കെത്തിയത്.

ഇവിടെ സോളിങ് പ്രവൃത്തി പൂർത്തിയായപ്പോൾ നേരത്തേയു ണ്ടായിരുന്നതിനേക്കാൾ റോഡിൽ കയറ്റം കൂടിയെന്നാണ് പ്രദേശവാ സികളുടെ ആക്ഷേപം. നിർമാണത്തിലെ അപാകതമൂലം ചെങ്കുത്തായ കയറ്റവും വളവുമുള്ള ഈ ഭാഗത്ത് ഭാരം കയറ്റിവ രുന്ന ചെറുവാഹനങ്ങൾക്കുപോലും കടന്നുപോകാൻ പ്രയാസമുണ്ടാകുമെന്നും ഇവർ ആശങ്കപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം നാട്ടുകാർ ഉദ്യോഗസ്ഥർക്കും ജനപ്രതി നിധികൾക്കും മുന്നിൽ പങ്കുവച്ചു.

എന്നാൽ പ്രവൃത്തിയിൽ അപാ കതയില്ലെന്നാണ് മരാമത്ത് ഉദ്യോ ഗസ്ഥർ പറയുന്നത്. ടാറിങ് പൂർത്തിയായ ശേഷവും റോഡിൽ അപാകതയുണ്ടാവുകയാണെങ്കിൽ അക്കാര്യം അപ്പോൾ പരിഹരിക്കാമെന്ന് എക്സി. എൻ ജിനീയർ നാട്ടുകാർക്കും ജനപ്രതി നിധികൾക്കും ഉറപ്പുനൽകി.

ഇതോടെ ഇവിടെ നിർത്തിവച്ചി രുന്ന ടാറിങ് പ്രവ്യത്തി ഇന്നുമുതൽ പുനരാരംഭിക്കാനും തീരുമാനമായി.

ജില്ലാ പഞ്ചായത്ത് അംഗം ജോ മോൻ ജോസ്, ബ്ലോക്ക് പഞ്ചായ ത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, അഗ്യൻ ജോസഫ് തുടങ്ങിവർ ചർച്ചക്ക്‌ എത്തിയിരുന്നു.