മാലോം: കൊന്നക്കാട്  അത്തിയടുക്കത്ത് നിന്നും കർണാടക വനത്തിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ 8 പട്ടിക വര്‍ഗ യുവാക്കളെ 5 ദിവസമായി കാണാനില്ല; വനമേഖല മാവോയിസ്റ്റുകളുടെ വിഹാര കേന്ദ്രംവും കൂട്ടത്തില്‍ 16 കാരനും ഉണ്ടെന്നത് ആശങ്കയേറുന്നു.

 പുതുവർഷ പുലർച്ചെയാണ് അത്തിയടുക്കം പട്ടിക വർഗ കോളനിയിലെ എട്ട് യുവാക്കൾ വനവിഭവങ്ങൾ ശേഖരിക്കാനായി കർണാടക വനത്തിലേക്ക് പോയത്. സാധാരണ  ഇവർ രണ്ട് ദിവസം കഴിഞ്ഞു മടങ്ങി വരവ് പതിവാണെന്നും എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു.

ഇതിനിടയിൽ അത്തിയടുക്കത്തെ യുവാക്കളെ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിക്കൂടി എന്ന ഒരു വാർത്ത പ്രചരിച്ചതോടെ പഞ്ചായത്ത് മെമ്പർ മോൻസി ജോയിയും മുൻ മെമ്ബറും പട്ടികവർഗ നേതാവുമായി കൃഷ്ണൻ ഉൾപ്പെടെ ഉള്ളവർ പുളിങ്ങോം ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇതേ പറ്റി ഇവർക്ക് അറിവ് കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

കേരള കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഒരാഴ്ചത്തേക്ക് ഉള്ള ഭക്ഷണ സാധങ്ങളുമായിട്ടാണ് പട്ടിക വർഗ്ഗ യുവാക്കൾ വനത്തിലേക്ക് പോയതെന്നും പറയുന്നു. ബുധനാഴ്ച കൂടി കഴിഞ്ഞ് ഇവർ തിരിച്ചെത്തിയില്ലെങ്കിൽ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. വനത്തിലെ ഉൾക്കാട്ടിൽ പൊന്നൻ പൂവ് ശേഖരിക്കുന്നതിനായാണ് യുവാക്കൾ വനത്തിലേക്ക് പോയത്. സാധാരണ നിലയിൽ ഇത്തരത്തിൽ ഈ പ്രദേശത്തുള്ളവർ വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറുണ്ട്. എന്നാൽ പുതുവർഷ പുലരിയിൽ പുറപ്പെട്ടവർ, തിരിച്ചെത്താത് പലരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയവരുടെ കൂട്ടത്തിൽ പതിനാറു വയസുള്ള കുട്ടിയുമുൾപ്പെടുന്നു. മാവോയിസ്റ്റു ഭീഷണി ഉള്ളതായി പറയുന്ന പ്രദേശമാണ് ഇവിടം എന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു.

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം യുവാക്കൾ തിരിച്ചെത്താത്ത വിവരം ഫോൺ മുഖാന്തിരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി കഴിഞ്ഞ് പോയവർ മടങ്ങി എത്തിയിട്ടില്ലെങ്കിൽ തുടർ നടപടി ആലോചിക്കാമെന്നാണ് പൊലീസ് നിലപാടെന്ന് രാജു കട്ടക്കയം പറഞ്ഞു.

കടപ്പാട് : കാസറഗോഡ് വാർത്ത