മാലോം: ചെറുപുഴ - മാലോം - കോളിച്ചാൽ ഹിൽ ഹൈവേയുടെ കാറ്റംകവല, മറുതോംതട്ട്  എന്നിവിടങ്ങളിലെ വനപ്രദേശത്തെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സമരത്തിലേക്ക്...

ഈ ബുധനാഴ്ച മരുതോത്ത്  ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.  കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാംകവല പ്രദേശത്തെ വനഭൂമിയിലെ പണിയാണ്  നിർമ്മാണം ആരംഭിക്കാതെ കിടക്കുന്നത്. നിർമ്മാണം തുടങ്ങി നാളിതു വരെയായിട്ടും ഹൈവേ കടന്നു പോകുന്ന വനഭൂമിയിലെ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നാളെ മറുതോം ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ  പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.