പണത്തൂർ: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികൾ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സുള്ള്യത്തിൽ നിന്നും ചെത്തുകയം കല്യാണത്തിന് പോവുകയായിരുന്ന വധു വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. KA 19 AA 1539 ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 72 ഓളം പേര് ഉണ്ടായിരുന്നു. കേരള ഫയർ & റെസ്ക്യു സർവീസസ് കാഞ്ഞങ്ങാട് കുറ്റിക്കോൽ യൂണിറ്റുകൾ രക്ഷപ്രവർത്തനം നടത്തി.
അപകടത്തിൽ മരണപെട്ടവർ
രാജേഷ്, രവി ചന്ദ്രൻ, ശശി, സുമതി, ജയലക്ഷ്മി, ആദർശ്, ശ്രേയസ്
0 അഭിപ്രായങ്ങള്‍