ഗുഹ കണ്ടത്  മാലോം കാര്യോട്ട്ചാലില്‍
മാലോം: മാലോം - കോളിച്ചാൽ ഹിൽഹൈവേ നിര്‍മ്മാണത്തിനിടയില്‍ കാര്യോട്ട്ചാലില്‍ ഗുഹകണ്ടെത്തി.
ഹൈവേയുടെ പണി പുരോഗമിക്കുന്നതിനിടയില്‍  മണ്ണ് മാന്തിയന്ത്രത്തിന്റെ   കൈ  ഗര്‍ത്തത്തില്‍ താഴ്ന്നിറങ്ങുന്നതായി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിന്നു  തുടര്‍ന്ന് ചുറ്റുമുള്ള  മണ്ണ് നീക്കം  ചെയ്തപ്പോഴാണ്  ജലസമൃദ്ധമായ വലിയ ഗുഹതെളിഞ്ഞ് വന്നത്. കാര്യോട്ടുചാലിലെ കണ്ടത്തിന്‍കര തോമസിന്റെ പുരയിടത്തിന് സമീപത്തായാണ് ഗുഹകണ്ടെത്തിയത്.