മാലോം: ഊരിലെ മൂപ്പൻ പാലായിൽ നിന്നും അനുഗ്രഹം വാങ്ങി മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് രാജു  കട്ടക്കയം തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു.. 
മാലോം ചെറിയ പുഞ്ചകോളനിയിലെ കുല ദൈവ മായ കൊട്ടോടി ചാമുണ്ഡി യുടെ സാന്നിധ്യമുള്ള പാലയുടെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ  എത്തിയ തങ്ങളുടെ പ്രിയ നേതാവ് രാജുവേട്ടനെ പാല തന്റെ കയ്യിൽ കരുതി വെച്ച ഷാൾ അണിയിച്ചു കൊണ്ടു സ്വീകരിച്ചു..
പ്രിയ നേതാവിന്റെ തിരഞ്ഞടുപ്പ് പ്രചരണം തുടങ്ങുന്നത് കാണുവാൻ കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ട് ചെറിയ പുഞ്ച കോളനിയിലെ അമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു..
ചെറിയ പുഞ്ച കോളനിയുടെ പേരിൽ പാല അണിയിച്ച ഷാൾ രാജു കട്ടക്കയം തിരിച്ചു പാലക്ക് അണിയിച്ചു അനുഗ്രഹം വാങ്ങി.. കൂടെ ഉണ്ടായിരുന്ന കോൺഗ്രസ്സ് നേതാക്കളും അണികളിലും ആവേശം വിതറിയ അന്തരീക്ഷ മായിരുന്നു ചെറിയ പുഞ്ച കോളനിയിൽ കണ്ടത്.. 
പരപ്പ ബ്ലോക്ക് പഞ്ചായത്തി ലേക്ക് മത്സരിക്കുന്ന ഷോബി ജോസഫ്. ബളാൽ പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥി അലക്സ് നെടിയകാല വാർഡ് പ്രസിഡന്റ് സോജി. എന്നിവർക്കൊപ്പമാണ് രാജു കട്ടക്കയം ചെറിയ പുഞ്ച കോളനിയിൽ എത്തിയത്. 
പിന്നീട് കോളനി വീടുകളിൽഎല്ലാം കയറി വോട്ടഭ്യർത്ഥിച്ചു. 
വീട്ടുകാരോട് ക്ഷേമ അന്വേഷണങ്ങൾ നടത്തി യരാജുകട്ടക്കയം ചെർക്ക നാട്ടു കമ്മാടത്തിയുടെ വീട്ടിൽ നിന്നും അവർ നൽകിയ  കട്ടൻ ചായയും വാങ്ങി കുടിച്ചു. 
ഇതിനിടയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജോമോൻ ജോസും ചെറിയ പുഞ്ച കോളനിയിൽ എത്തി.
ഒരേ ചിഹ്നത്തിൽ മൂവർണ്ണ കോടിയുടെ കീഴിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥി കളും ഒരുമിച്ചായിരുന്നു പിന്നീട് ചെറിയ പുഞ്ച കൊളനിയിലെ വോട്ടർ മാരെ കണ്ടത്. 

ചെറിയ പുഞ്ച കോളനിയിൽ നടന്ന  തിരഞ്ഞടുപ്പ് 
കൺവെൻഷൻ കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സോജി  അധ്യക്ഷത വഹിച്ചു. 
ജോമോൻ ജോസഫ്. ഷോബി ജോസഫ്. അലക്സ് നെടിയകാല. ജെയിംസ് തച്ചിലേടത്ത്‌. എന്നിവർ പ്രസംഗിച്ചു. സ്നേഹ സുനിൽ സ്വാഗതവും വിമൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.