വെസ്റ്റ് എളേരി,ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ സംഗമ പ്രദേശങ്ങളായ അതിരുമാവ്, അത്തി
യടുക്കം, വാഴത്തട്ട്, പാമത്തട്ട്,മുട്ടോംങ്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് പുതിയ മൊബൈൽ
ടവർ. തിങ്കളാഴ്ച രാവിലെ മുതൽ ഈ ടവർ പ്രവർത്തന സജ്ജമായി . കുട്ടികൾ ഓൺലൈൻ പഠനത്തിനായി ഇനി നെട്ടോട്ടം ഓടേണ്ട്,
സർക്കാർ അറിയിപ്പുകൾ കിട്ടാൻമലമുകളിലും, മരത്തിന്റെ മുകളിലും കയറേണ്ട്, 500 ഓളം കുടുംബങ്ങളാണ് പുറംലോകവുമായിഫോണിൽ ബന്ധപ്പെടാൻ കഴിയാതെ ദുരിതം അനുഭവിച്ചിരുന്നത്. ഒരു മൊബൈൽ കമ്പനിക്കുംറെയ്ഞ്ചില്ല. ഒരു രോഗം വന്നാൽ,അപകടമുണ്ടായാൽ ഒരു ടാക്സി
വിളിക്കണമെങ്കിൽ അഞ്ച് കിലോമീറ്റർ നടക്കണം.പുറംനാടുകളിൽ പഠിക്കുകയോ, ജോലിചെയ്യുകയോ ചെയ്യുന്ന മക്കളെഫോണിൽ വിളിക്കാൻ മാതാപിതാക്കൾ ദൂരം താണ്ഡണം. മുമ്പ്ലാൻഡ്ഫോൺ ഉണ്ടായിരുന്നെങ്കിലും ഒരു വർഷമായി അതും നിലച്ചിട്ട്. ഒറ്റപ്പെടൽ അനുഭവിച്ച്ഈ പ്രദേശത്തുകാർ ഇന്ന് ഏറെആഹ്ലാദത്തിലാണ്.
ടവർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അഹോരാത്രം പ്രയക്നിച്ച ജോൺസൺ , വേണ്ട സഹായങ്ങൾ നൽകിയ ഷാജി ,
അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയി നമ്മുടെയെല്ലാം പ്രിയങ്കരനായ ജില്ലാ കളക്ടർ ശ്രി: സജിത് ബാബുസാറിനും,
അതിനെല്ലാംഉപരി ടവർ നിർമ്മാണത്തിന് തടസമില്ലാതെ വേണ്ട സഹായങ്ങൾ നൽകിയ അതിരുമാവ് നിവാസികൾക്കും ജിയോ നന്ദി രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍