മാലോം: എസ്‌. എസ്‌. എൽ. സി. പ്ലസ്ടു പരീക്ഷ എഴുതുന്ന പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാർഥികൾക്കും സുരക്ഷിത വാഹനസൗകര്യം ഏർപ്പെടുത്തി ബളാൽ ഗ്രാമപഞ്ചായത്ത്. സ്വകാര്യബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം മാലോം ടൗണിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം നിർവഹിച്ചു. ശ്രീ മാർട്ടിൻ മാസ്ക്കുകൾ കൈമാറി.

വാഹന സൗകര്യങ്ങൾക്ക് പുറമെ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി വാഹനങ്ങളിൽ കയറ്റാൻ പൈലറ്റ് വാഹനവുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുന്നിൽ. ബളാൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയമാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത് പോലെ കരുതലും കാവലുമായി വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്നത്. പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങളായ
മാലോത്ത്‌ കസബ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലേക്കും, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്കും പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഈ ജനപ്രധിനിധി താരമായി. വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് എത്തുന്നതിനായി ബസ്റ്റാന്റുകളിൽ കാത്തിരുന്നപ്പോഴാണ് ബളാൽ ഗ്രാപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം അവർക്ക് മുന്നിൽ വന്ന് നിന്നത്. മാസ്ക് ധരിച്ചു പുറത്തിറങ്ങിയ വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം നിങ്ങൾക്കുള്ള ആണു വിമുക്ത ബസ് പുറകെ വരുന്നുണ്ടെന്നും സാമൂഹിക അകലം പാലിച്ചു വണ്ടിയിൽ കയറി ധൈര്യമായി പോയി പരീകഷ എഴുതിക്കോളൂ കരുതലും കാവലുമായി ഞങ്ങൾ കൂടെ ഉണ്ട് എന്ന് പറയുകയുമായിരുന്നു.


ഈ സമയം വിദ്യാർഥികൾക്ക് ഒപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടായിരുന്നു. പരീക്ഷക്ക് എത്തുന്ന വിദ്യാർഥികൾക്കായി യൂത്ത് കോൺഗ്രസ്‌ ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷ കേന്ദ്രങ്ങളായ മാലോത്ത് കസബയിലും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലും മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബളാൽ പഞ്ചായത്തിലെ എസ്‌. എസ്‌. എൽ. സി. പ്ലസ്ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഞ്ചായത്തിന്റെ വകയായുള്ള അടിയന്തിര വാഹന സൗകര്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഒപ്പം സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെന്നും വരും ദിവസങ്ങളിലും താൻ വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടാകുമെന്നും രാജു കട്ടക്കയംപറഞ്ഞു.

നേരത്തെ ലോക് ഡൗൺ ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും പലവ്യഞ്ജന കിറ്റ് അടക്കമുള്ള ഭക്ഷണ സാധങ്ങൾ നേരിട്ട് എത്തിച്ചു നൽകി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയനായ ജനപ്രധിനിധി ആയിരുന്നു കാസർകോട് ബളാൽ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും, മലയോരമേഖലയിലെ കോൺഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവുമായ ശ്രീ രാജു കട്ടക്കയം.

© Malanadmedia.com


🛎️ Join Telegram Channel
https://t.me/malanadmedia

👉 Like us on Facebook
www.facebook.com/malanadmedia