📍കൊന്നക്കാട് : ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി കാസർഗോഡ്, ലീഗൽ സർവ്വീസ് കമ്മറ്റി ഹോസ്ദുർഗ്ഗ്, ബളാൽ ഗ്രാമ പഞ്ചായത്ത്, ഏനപ്പോയ ആയുർവേദ മെഡിക്കൽ കോളജ് മംഗലാപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ് 17 - 8 - 25 ന് മെഗാ മെഡിക്കൽ ക്യാമ്പ് കൊന്നക്കാട് പൈതൃകം റിസോട്ടിൽ വച്ച് നടന്നു . 320 ഓളം ആളുകൾ ക്യാമ്പിലെ സേവനം ഉപയോഗപെടുത്തി

ബളാൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റൻ്റിങ് കമ്മറ്റി ചെയർ പേർസൺ മോൻസി ജോയി അധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ക്യാമ്പ് ഉൽഘാടനം ചെയ്തു, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കെ പി മുഖ്യാഥിതിയായി. പരിപാടിയിൽ മെഡിക്കൽ ടീം ക്യാപ്റ്റൻ ഡോ: ശ്രീരാഗ് ,ഡോ :വിലാസിനി, കൊന്നക്കാട് വ്യാപാരി വ്യവസായി എകോപന സമിതി പ്രസി: എ ടി ബേബി, എസ് ടി പ്രമോട്ടർ രാധിക പി , സംഘാടക സമിതി അംഗം സുരേഷ് പുലിക്കോടൻ, ക്യാമ്പ് കോ ഓർഡിനേറ്റർ അബ്ദുൾ റസാക്ക്, കൊന്നക്കാട് ജുമാമസ്ജിത് ഖതീബ് ഇസ്മയിൽ ഹാദി എന്നിവർ ആശംസകൾ അറിയിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രഘുനാഥ് പി സി സ്വാഗതവും, ലീഗൽ സർവ്വീസ് അതോറിറ്റി പി എൽ വി മഹേശ്വരി നന്ദിയും അറിയിച്ചു.