📍സുള്ള്യ: സുള്ള്യ - മടിക്കേരി ഹൈവേയിൽ ദേവർകൊല്ലിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ നാലു യുവാക്കൾക്ക് ദാരുണാന്ത്യം. കുടഗ് ഗോണിക്കൊപ്പയിൽ നിന്നുള്ളവരാണ് മരിച്ചതെന്ന് വിവരം. കാറിൽ സഞ്ചരിച്ചിരുന്ന ഗോണിക്കൊപ്പ മാർക്കറ്റ് റോഡ് നിവാസികളായ നിഹാദ്, റിസ്വാൻ, റാകിബ്, റിഷു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ സുള്ള്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12.50 ഓടെ, മടിക്കേരിയിൽ നിന്ന് സുള്ള്യയിലേക്ക് പോവുകയായിരുന്ന കാറും സുള്ള്യയിൽ നിന്ന് മടിക്കേരിയിലേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശരത് കീലാരു, സാമ്പാജെയിലെ താജുദ്ദീൻ എന്നിവരുൾപ്പെടെയുള്ള യുവാക്കളുടെ സംഘം പരിക്കേറ്റവരെ നാല് ആംബുലൻസുകളിലായി സുള്ള്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍