മാലോം: മാലോം കാര്യോട്ട്ചാലിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാര്യയോട്ട് ചാലിൽ രാത്രി എട്ട് മണിയോടെയാണ് അപകടം. ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി. ഷിജിയാണ് മാതാവ്. സഹോദരങ്ങൾ : ജെറിൻ. ജിബിൻ.