റാണിപുരം: പനത്തടി പഞ്ചായത്തിലെ പരിയാരത്തും റാണിപുരത്തും കാട്ടാനശല്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാനും പ്രശ്നത്തിന് പരിഹാരം തേടിയും കളക്ടർ കെ.ഇമ്പശേഖർ വെള്ളിയാഴ്ച റാണിപുരം സന്ദർശിച്ചു. പ്രദേശത്തെ സ്ഥലമുടമകളെയും കർഷകരെയും പങ്കെടുപ്പിച്ച് കളക്ടർ അധ്യക്ഷത വഹിച്ച് നടത്തിയ പ്രത്യേക യോഗത്തിൽ കളക്ടർക്കൊപ്പം ഡി.എഫ്.ഒ. കെ.അഷറഫും പങ്കെടുക്കുത്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന പ്രസാദ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റാണിപുരം ഓട്ടമല വന സംരക്ഷണ സമിതി പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന റാണിപുരത്തെ വിനോദസഞ്ചാരത്തെ ഉൾപ്പെടെ കാട്ടാനശല്യം ബാധിക്കുമെന്നതിനാലാണ് ജില്ലാ കളക്ടർ നേരിട്ട് സ്ഥലം സന്ദർശിച്ചത്.