കാഞ്ഞങ്ങാട്: ഞായറാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പ്രസ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകനായ മാലോം വള്ളിക്കടവ് സ്വദേശി ജോർജുകുട്ടി തോമസ് മാടപ്പള്ളിയുടെ പ്രഥമ കാവ്യസമാഹാരം കാവൽ മാലാഖയുടെ പ്രകാശനം തൃക്കരിപ്പൂർ എം.എൽ.എ - എം രാജഗോപാൽ നിർവഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജോസഫ് മുത്തോലി സമാഹാരം ഏറ്റുവാങ്ങി. കോഴിക്കോട് സ്പെൽ ബുക്ക്സാണ് കാവ്യസമാഹാരത്തിന്റെ പ്രസാധകർ. 

ജീവിത യാഥാർത്ഥ്യങ്ങളയും വ്യഥകളെയും ക്രിസ്തീയ ബിംബകല്പനകളിലൂടെ ധ്വനി പ്രകാശിതമാക്കാനുള്ള എളിയ ശ്രമമാണ് ഏഴു ലഘു കവിതകൾ മാത്രം ഉൾക്കൊള്ളുന്ന കാവൽമാലാഖ. മാലോം നാടും പള്ളിയും പള്ളിക്കൂടവും മലകളും പുഴയുമൊക്കെത്തന്നെയാണ് പ്രതലം

പന്നിയൂർമാനിയും അത്തിയടുക്കവും ഒട്ടേമാളവും ഗിവാർഗീസ് സഹദായുടെ മാലോത്തെ ഫോറോന ദേവാലയവും മാലോത്തു കസ്ബയും ചൈത്രവാഹിനിയും എല്ലാം നിറയുന്നു.