മാലോം: ചെറുപുഴ മാലോം ഹിൽ ഹൈവേയിൽ പെട്ട കാറ്റാംകവലക്ക് താഴെ പറമ്പ അപകട വളവിൽ കർണ്ണാടക ഷിമോഗയിൽ നിന്നും ശബരിമലയിൽ പോയി തിരിച്ചു വരുമ്പോൾ തീർത്ഥാടകരുടെ ബസ് മറിഞ്ഞു. ഏഴോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചെറുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട്‌ ബസ് വളവിൽ റെയിൽ ഗാർഡിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. നേരെത്തെ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ പല അപകടങ്ങളിലായി നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്. കുത്തനെയുള്ള കയറ്റവും വളവും ഒരുമിച്ച് വരുന്ന ഇവിടം ചെറുപുഴ - മാലോം ഹിൽ ഹൈവേയിലെ മരണവളവ് എന്നാണ് അറിയപ്പെടുന്നത് തന്നെ.