മാലോം: മാലോം ഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആദിത്യം വഹിക്കുന്ന തളിര് 2024 ഉത്തരമലബാർ കാർഷികമേളയുടെ ലോഗോ മാലോം ടൗണിൽ വെച്ച് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം. എൽ. എ യുമായ ശ്രീ ചാണ്ടി ഉമ്മൻ ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ രാജു കട്ടക്കയത്തിന് കൈമാറി പ്രകാശനംചെയ്തു. ജനുവരി മാസം 12 മുതൽ മുതൽ 21 വരെ ജനകീയനായ കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം മാലോം ഉമ്മൻ ചാണ്ടി നഗറിലാണ് ഇത്തവണ മേള നടക്കുന്നത് .

ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്, തളിർ ജനറൽ കൺവീനർ ആൻഡ്റൂസ് വട്ടക്കുന്നേൽ, ജോയി മൈക്കിൾ, ജോജോ കല്ലേക്കുളം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം, അലക്സ് നേടിയകാല, ദേവസ്യ തറപ്പേൽ, ബിനു കുഴിപ്പള്ളി. മാർട്ടിൻ ജോർജ്, ജോബി കാര്യാവിൽ, ശ്രീജ രാമചന്ദ്രൻ, മോൻസി ജോയ്, ജെസി ടോമി, ബിൻസി ജയിൻ, പി. എം. മൂസ. തുടങ്ങിയവർ പ്രസംഗിച്ചു