മാലോം: പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിലും മറ്റു കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന,പ്രോത്സാഹിപ്പിക്കുന്ന എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റിനെ ആദരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡ് ജില്ലയില്‍ മാലോത്ത് കസബ ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് അര്‍ഹരായി.
കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, ഭിന്നശേഷി മേഖലയിലെ വിദഗ്ധ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്.
0 അഭിപ്രായങ്ങള്‍